അധ്യാപകന്റെ ആത്മഹത്യ: ജയിംസ് മാത്യു എംഎല്‍എക്ക് ഇന്ന് നോട്ടീസ് നല്‍കിയേക്കും

അധ്യാപകന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ജയിംസ് മാത്യു എം.എല്‍.എക്ക് നോട്ടീസ് നല്‍കിയേക്കും. ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് അയക്കുക. ഹൈക്കോടതി ജാമ്യാപേക്ഷ തളളിയ പശ്ചാത്തലത്തില്‍ എം.എല്‍.എയെ അറസ്റ്റ് ചെയ്യാനും നീക്കമുണ്ട്. ഇതിനിടയില്‍ ജയിംസ് മാത്യു കോടതിയില്‍ കീഴടങ്ങിയേക്കുമെന്നും സൂചനയുണ്ട്.

കഴിഞ്ഞ ഡിസംബര്‍ 15നാണ് തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ സ്‌കൂള്‍ പ്രഥമാധ്യാപകന്‍ ഇ.പി ശശിധരനെ കാസര്‍ഗോട്ട ഒരു ലോഡ്ജില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. തളിപ്പറമ്പ് എം.എല്‍.എ ജയിംസ് മാത്യുവിനും സഹ അധ്യാപകന്‍ എം.വി ഷാജിക്കുമായി എ!ഴുതിയ ആത്മഹത്യാ കുറിപ്പില്‍ തന്റെ മരണത്തിന് ഉത്തരവാദികള്‍ ഇവരാണന്നും ശശിധരന്‍ എഴുതി വെച്ചിരുന്നു. തുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പോലീസ് കേസെടുത്തത്.

Top