അധ്യാപകന്റെ ആത്മഹത്യ: ജെയിംസ് മാത്യു എംഎല്‍എയ്ക്ക് ജാമ്യം

കൊച്ചി : കണ്ണൂര്‍ വിദ്യാ നികേതന്‍ സ്‌കൂള്‍ പ്രധാനാധ്യപകന്‍ ഇ.പി ശശിധരന്‍ ആത്മഹത്യചെയ്ത കേസില്‍ റിമാന്‍ഡിലായ ജയിംസ് മാത്യു എംഎല്‍എയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി എം.വി ഷാജിക്കും കോടതി ജാമ്യം നല്‍കി. എംഎല്‍എ സ്‌കൂളിനെതിരെ നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ചതായുള്ള വാസ്തവവിരുദ്ധ പരാമര്‍ശം അധ്യാപകന്‍ പിടിഎ യോഗത്തില്‍ ഉന്നയിച്ചിരുന്നു.

ഇതറിഞ്ഞ ജയിംസ് മാത്യു അധ്യാപകനെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുകമാത്രമാണ് ചെയ്തത്. തെറ്റിദ്ധാരണയുടെ പുറത്താണ് ആത്മഹത്യക്കുറിപ്പില്‍ അധ്യാപകന്‍ തന്റെ പേര് പരാമര്‍ശിച്ചതെന്നും എംഎല്‍എ മൊഴി നല്‍കിയിരുന്നു. ഹാജരായ ജയിംസ്മാത്യു കണ്ണൂര്‍ സ്‌പെഷ്യല്‍ സബ് ജയിലിലാണ് റിമാന്‍ഡില്‍ കഴിയുന്നത്.

Top