അഫ്ഗാനിസ്ഥാനില്‍ സൈനിക ബസിന് നേരെ ചാവേര്‍ ആക്രമണം;6മരണം

കാബൂള്‍: അഫ്ഗാന്‍ സൈനിക ബസിനു നേര്‍ക്കുണ്ടായ ചാവേര്‍ ആക്രമണത്തില്‍ ആറു സൈനികര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 11 സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വ്യാഴാഴ്ച രാവിലെ തലസ്ഥാന നഗരമായ കാബൂളിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു. എന്നാല്‍ താലിബാനെതിരായി വിദേശ രാജ്യങ്ങള്‍ നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ചു അഫ്ഗാന്‍ വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു.

Top