ന്യൂഡല്‍ഹി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അവലോകന പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ നാളെ പാലക്കാടെത്തും. പാലക്കാട് വെച്ച് നടക്കുന്ന യോഗങ്ങളുടെ പ്രധാന അജണ്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായി പാര്‍ട്ടിയെ ഒരുക്കലാണ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ 62 വാര്‍ഡുകളിലും,പാലക്കാട് മുന്സിപാലിറ്റിയിലെ 31 ബൂത്തുകളിലും ബി.ജെ.പിക്കായിരുന്നു മുന്‍തൂക്കം. നേരത്തെ തന്നെ പ്രവര്‍ത്തനം തുടങ്ങിയാല്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലും പാലക്കാട് മുന്‍സിപ്പാലിറ്റിയിലും അധികാരത്തിലെത്താം എന്നാണ് ബി.ജെ.പി പ്രതീക്ഷ. ഇത് ചര്‍ച്ച ചെയ്യുന്നതിനായി പ്രത്യേക യോഗങ്ങളും നാളെ ചേരും.