കമല്ഹാസന് അടുത്തതായി ഒരു അമേരിക്കന്‍ സംവിധായകനൊപ്പം പ്രവര്‍ത്തിക്കുന്നു. തന്റെ അടുത്ത ചിത്രത്തിന് വേണ്ടിയാണ് താരം സുഹൃത്തായ അമേരിക്കന്‍ സംവിധായകനൊപ്പം തിരക്കഥ തയ്യാറാക്കുന്നത്.
അടുത്തിടെ ഒരു അഭിമുഖത്തിലാണ് കമല്‍ ഇക്കാര്യം വ്യക്തമാക്കിയത്. കൂടുതല്‍ വിവരങ്ങള്‍ താരം പുറത്തുവിട്ടിട്ടില്ല.
നിലവില്‍ തൂങ്കാവാനം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് കമല്‍. സ്ലീപ്പ്ലെസ് നൈറ്റ് എന്ന ഫ്രഞ്ച് നാടകത്തിന്റെ തമിഴ് പതിപ്പാണിത്. അടുത്ത രണ്ട് ആഴ്ചയ്ക്കുള്ളില്‍ ചെന്നൈയില്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാകും.
ചിത്രത്തില്‍ തൃഷ, പ്രകാശ് രാജ്, സമ്പത്ത് എന്നിവര്‍ ചിത്രത്തില്‍ പ്രാധാന്യമുള്ള വേഷം അവതരിപ്പിക്കുന്നുണ്ട്.
ആശാ ശരത്താണ് തൂങ്കാവാനത്തില് കമലിന്റെ ഭാര്യാ വേഷം അവതരിപ്പിക്കുന്നത്.
ഗിബ്രാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.