ന്യൂഡല്‍ഹി: ഇരുപതു വര്‍ഷത്തിനിടെ രാമജന്മഭൂമി സംരക്ഷണത്തിനു 12 കോടി രൂപ ചെലവാക്കിയതായി കേന്ദ്ര സര്‍ക്കാര്‍.
സര്‍ക്കാര്‍ ഏറ്റെടുത്ത തര്‍ക്കഭൂമിയുടെ സംരക്ഷണത്തിന് 1994 മുതല്‍ 2015 വരെ ചെലവാക്കിയ തുകയാണിതെന്നു സംരക്ഷണ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ അറിയിച്ചതായി ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു ലോക്‌സഭയില്‍ പറഞ്ഞു.
തര്‍ക്കഭൂമിയുടെ സംരക്ഷണച്ചുമതലയും ക്രമസമാധാന പാലനവും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ചുമതലയാണെന്നും അദ്ദേഹം.