തിരുവനന്തപുരം: വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ അരുവിക്കര സീറ്റിന് അവകാശവാദമുന്നയിച്ച് ആര്‍എസ്പി രംഗത്ത്. മുന്‍പ് പരാജയപ്പെട്ട സീറ്റാണെങ്കിലും ഇപ്പോള്‍ വിജയസാധ്യതയുണ്ട്ന്ന് ആര്‍എസ്പി നേതാവ് വി.പി രാമകൃഷ്ണപിള്ള പറഞ്ഞു. എന്നാല്‍ സിറ്റിംഗ് സീറ്റായ അരുവിക്കര വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് തയാറായേക്കില്ല.
ഇതിനിടെ അരുവിക്കര സീറ്റും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് എ.എ അസീസ് എംഎല്‍എയും പറഞ്ഞു. 17-ന് ചേരാനിരിക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇതു ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.