തിരുവനന്തപുരം:പൊതുമരാമത്ത് വകുപ്പിനെതിരെ ഉന്നയിച്ച ആരോപണത്തില്‍ ഉറച്ച് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ. താന്‍ ഉന്നയിച്ച ആരോപണത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പൊതുമരാമത്തിനെതിരായ ആരോപണത്തില്‍ ലോകായുക്തയ്ക്ക് തെളിവ് നല്‍കും. അഴിമതിയേക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കാണുമെന്നും ഗണേഷ് വ്യക്തമാക്കി.
അഴിമതിക്കെതിരായ പോരാട്ടത്തിന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും ബി.ജെ.പിയും സഹായിച്ചു. ആരോപണങ്ങളുടെ തെളിവ് നിയമസഭാ സമിതിക്ക് നല്കാന് മുഖ്യമന്ത്രി തന്നെ അനുവദിച്ചില്ല. താന്‍ മുന്നണി വിടുമെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും നേതൃത്വവും ചെയര്‍മാനും പാര്‍ട്ടി തീരുമാനങ്ങള്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.