ന്യൂയോര്‍ക്ക്: ആഗോള വിപണിയില്‍ ക്രൂഡ് വില ബാരലിന് 20 ഡോളറിലേയ്ക്ക് താഴുമെന്ന് യുഎസിലെ പ്രധാന ബാങ്കായ ഗോള്‍ഡ്മാന്‍ സാച്സിന്റെ പ്രവചനം. ആവശ്യം കുറയുകയാണെങ്കിലും വിപണിയില്‍ ലഭ്യത വര്‍ധിക്കുന്നതാണ് ക്രൂഡ് വിലയെ ബാധിക്കുക.
അതേസമയം വിലയിടിവ് എപ്പോഴുണ്ടാകുമെന്ന് വ്യക്തമാക്കിയിട്ടില്ല. റിപ്പോര്‍ട്ട് പുറത്തുവന്നതിനെതുടര്‍ന്ന് ബ്രന്റ് ക്രൂഡ് വിലയില്‍ ഒരുഡോളറിലേറെ കുറവുണ്ടായി.
ലഭ്യത നിയന്ത്രിക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഒപെക് ഉച്ചകോടി വിളിച്ചചേര്‍ക്കാന്‍ നീക്കമുണ്ടായിരുന്നെങ്കിലും വിജയിച്ചില്ല. വ്യക്തമായ തീരുമാനമുണ്ടായില്ലെങ്കില്‍ വിപരീതഫലംചെയ്യുമെന്ന് ചൂണ്ടിക്കാണിച്ചാണ് ഉച്ചകോടി ശ്രമം ഉപേക്ഷിച്ചത്.