ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ കാര്‍ കത്തിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി തുഗ്ലക്കാബാദില്‍ ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ കാര്‍ കത്തിച്ചു. ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ തുഗ്ലക്കാബാദില്‍ നിന്നു മത്സരിക്കുന്ന സാഹി റാമിന്റെ കാറാണ് അക്രമികള്‍ കത്തിച്ചത്.

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒരു ടിവി ചാനല്‍ നടത്തിയ സംഭാഷണ പരിപാടിക്കിടെ ബിജെപി-എഎപി പ്രവര്‍ത്തകര്‍ തമ്മിലുള്ള വാഗ്വാദം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സാഹി റാമിന്റെ കാറിനു നേരെ അക്രമണം ഉണ്ടായത്. സംഭവത്തിനു പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണന്ന് എഎപി ആരോപിച്ചു.

Top