ആട് ഒരു ഭീകരജീവിയാണ് ട്രെയിലര്‍ എത്തി

ജയസൂര്യ നായകനാകുന്ന ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നു. ഓം ശാന്തി ഓശാന എന്ന സിനിമയുടെ തിരക്കഥയൊരുക്കിയ മിഥുന്‍ മാനുവല്‍ തോമസ് ആണ് ചിത്രത്തിന്റെ സംവിധായകന്‍.

ശ്രിന്ദ, വിജയ് ബാബു, ചെമ്പന്‍ വിനോദ് ജോസ്, വിനായകന്‍, ഭഗത് മാനുവല്‍, സൈജു തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിന്നേഴ്‌സ് പോത്തുമുക്ക് എന്ന വടംവലി ടീമിന്റെ എല്ലാമെല്ലാമായ ഷാജി പാപ്പനായാണ് ജയസൂര്യ ചിത്രത്തിലത്തെുന്നത്.

െ്രെഫഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവും സാന്ദ്ര തോമസും ചേര്‍ന്നാണ് ആട് ഒരു ഭീകരജീവിയാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന് സംഗീതം പകരുന്നത് ഷാന്‍ റഹ്മാനാണ്. വിഷ്ണു ശര്‍മ്മ ക്യാമറ.

Top