കണ്ണൂര്‍: ആന്തൂര്‍ നഗരസഭാ കൗണ്‍സിലറുടെ വീടിനു നേരെ ആക്രമണം. ധര്‍മ്മശാലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട സിപിഐഎമ്മിലെ എന്‍ വി സരോജിനിയുടെ വീടിനു നേരെയാണ് ആക്രമണയുണ്ടായത്. അഞ്ജാതര്‍ വീട് ആക്രമിച്ച് അടിച്ചു തകര്‍ക്കുകയും വീടിനു മുന്പില് റീത്ത് വയ്ക്കുകയും ചെയ്തു.
കണ്ണൂര്‍ ജില്ലയില്‍ പുതുതായി രൂപീകരിച്ച ആന്തൂര്‍ നഗരസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലറാണ് സരോജിനി. ആന്തൂരില്‍ മുഴുവന്‍ സീറ്റുകളിലേക്കും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതില്‍ ക്ഷുഭിതരായാണ് അക്രമം നടത്തിയതെന്നാണ് സൂചന.