ബാഴ്‌സലോണ: പോക്കറ്റിലൊതുങ്ങുന്ന പ്രൊജക്ടറുമായി സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളായ ലെനോവെ. സ്‌പെയിനില്‍ നടക്കുന്ന ലോക മൊബൈല്‍ കോണ്‍ഗ്രസ് 2015ലാണ് ലെനോവെ ആന്‍ഡ്രോയിഡ് ഫോണുമായി ബന്ധിപ്പിക്കാവുന്ന പോക്കറ്റ് പ്രൊജക്ടര്‍ അവതരിപ്പിച്ചത്. ഈ പ്രോജക്ടര്‍ ഉപയോഗിച്ച് 110 ഇഞ്ച് വരെ വലിപ്പത്തിലുള്ള പ്രതലത്തില്‍ വീഡിയോയും ചിത്രങ്ങളും കാണാനാകും.
4ണ്മ4 ഇഞ്ച് മാത്രം വലിപ്പമുള്ള പ്രൊജക്ടര്‍ പോക്കറ്റില്‍ കൊണ്ടുനടക്കാന്‍ പറ്റുന്ന തരത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. 854ണ്മ480 പിക്ചര്‍ റസലൂഷനുള്ള പോക്കറ്റ് പ്രൊജക്ടറിന്റെ ലെന്‍സ് 90 ഡിഗ്രി വരെ ചരിക്കാവുന്നതാണ്. റസലൂഷന്‍ കുറവായത് കൊണ്ട് ചിത്രങ്ങളും വീഡിയോകളും അത്ര ഷാര്‍പ് ആയിരിക്കില്ല.
32 ജിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡും ഈ പോക്കറ്റ് പ്രൊജക്ടര്‍ സപ്പോര്‍ട്ട് ചെയ്യും. മൈക്രോ യുഎസ്ബി, ഡിഎല്‍എന്‍എ, മിറാകാസ്റ്റ് തുടങ്ങിയ സാങ്കേതിക വിദ്യകളുപയോഗിച്ചു ആന്‍ഡ്രോയിഡ് ഫോണുകളുമായി ബന്ധിപ്പിക്കാവുന്നതാണ്.
ഇതൊക്കെയാണെങ്കിലും ബാറ്ററി ചാര്‍ജ് രണ്ടര മണിക്കൂറെയുള്ളൂ. അതായത് ഒരുമിച്ചു ഒന്നിലധികം സിനിമ കാണാന്‍ കഴിയില്ലെന്ന് സാരം. മെയ് മാസം വിപണിയിലെത്തുന്ന ഈ പ്രൊജക്ടറിനു 250 ഡോളറാണ് വില(ഏകദേശം 15000 രൂപ). ഇന്ത്യന്‍ വിപണിയില്‍ എന്നെത്തും എന്നതിനെക്കുറിച്ച് തീരുമാനമായിട്ടില്ല.