ആപ്പിളിന്റെ വിപണി മൂല്യം 700 ബില്യന്‍ ഡോളര്‍ അതായത് ഏകദേശം 43.61 ലക്ഷം കോടി രൂപ. ഈ നേട്ടം കൈവരിക്കുന്ന ആദ്യ കമ്പനിയാണ് ഐ ഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍.
ആപ്പിളിന്റെ ഓഹരി മൂല്യം 122.02 ഡോളറായി ഉയര്‍ന്നതോടെ ആകെ മൂല്യം 710 ബില്യന്‍ ഡോളറായി ഉയര്‍ന്നു. ആപ്പിളിന്റെ മൂല്യം ഇന്ത്യയുടെ കയറ്റുമതി വരുമാനത്തിന്റെ ആകെത്തുകയുടെ ഇരട്ടിയിലേറെ വരും.
വിപണി മൂല്യത്തില്‍ രണ്ടാം സ്ഥാനത്ത് പെട്രോളിയം കമ്പനിയായ എക്‌സന്‍ മൊബീലാണ്. എക്‌സന്‍ മൊബീലിന്റെ വിപണി മൂല്യം 382 ബില്യന്‍ ഡോളര്‍ (23.80 ലക്ഷം കോടി രൂപ) മാത്രമാണ്.
ആപ്പിള്‍ ഈയിടെ പുറത്തിറക്കിയ ഐ ഫോണ്‍ സിക്‌സ് വന്‍ ഹിറ്റായതോടെയാണ് ആപ്പിളിന്റെ ഓഹരിവില കുതിച്ചുയര്‍ന്നത്. കഴിഞ്ഞ പാദത്തില്‍ ആപ്പിളിന്റെ വരുമാനം 74.6 ബില്യന്‍ ഡോളര്‍ (4.64 ലക്ഷം കോടി രൂപ) ആയിരുന്നു. ഈ കാലയളവില്‍ കമ്പനി 18 ബില്യന്‍ ഡോളറാണ് (1.12 ലക്ഷം കോടി രൂപ) ലാഭമുണ്ടാക്കിയത്.