ആപ്പിളിന്റെ സ്മാര്‍ട്ട് ഇലക്ട്രിക് കാര്‍ പരീക്ഷണ ഓട്ടത്തിനു ഒരുങ്ങുന്നു

ന്യൂയോര്‍ക്ക്: ടെക്‌നോളജി ഉത്പന്ന രംഗത്തെ വമ്പന്മാരായ ആപ്പിളിന്റെ സ്മാര്‍ട്ട് ഇലക്ട്രിക് കാര്‍ പ്രോജക്ട് അന്തിമഘട്ടത്തിലേക്ക്. ഓട്ടോമൊബൈല്‍ രംഗത്ത് ചുവടുറപ്പിക്കാന്‍ തയാറെടുക്കുന്ന ആപ്പിളിന്റെ ഡ്രൈവറില്ലാ ഇലക്ട്രിക് കാര്‍ രഹസ്യകേന്ദ്രത്തില്‍ പരീക്ഷണ ഓട്ടത്തിനു ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ടൈറ്റന്‍ എന്നാണ് ആപ്പിളിന്റെ ഇലക്ട്രിക് കാര്‍ പ്രോജക്ടിന്റെ പേര്.

സാന്‍ ഫ്രാന്‍സിസ് കോയിലെ സിലിക്കണ്‍ വാലിയിലായിരുന്നു കാറിന്റെ നിര്‍മാണം. മെഴ്‌സഡിസ് ബെന്‍സിന്റെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് വിഭാഗം മേധാവിയായിരുന്ന ജോഹാന്‍ ജംഗ്‌വിര്‍ത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു കാര്‍ നിര്‍മാണം.

ഗൂഗിളിന്റെ ഡ്രൈവറില്ലാ കാറിന് പിന്നാലെയാണ് ആപ്പിളും ഓട്ടോമൊബൈല്‍ ചുവടുറപ്പിക്കാനൊരുങ്ങുന്നത്.

Top