ആയുധ കയറ്റുമതിയില്‍ ചൈന മൂന്നാമത്

ബീജിംഗ് : ജര്‍മനിയെ പിന്‍തള്ളി ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ ആയുധകയറ്റുമതി രാജ്യമെന്ന സ്ഥാനം ചൈന സ്വന്തമാക്കിയതായി പുതിയ പഠന റിപ്പോര്‍ട്ട്. എന്നാല്‍ അമേരിക്കയും റഷ്യയും ചേര്‍ന്ന് ആയുധകയറ്റുമതിയുടെ 58 ശതമാനവും കൈയാളുമ്പോള്‍ ചൈനയുടെ പങ്കാളിത്തം അഞ്ച് ശതമാനം മാത്രമാണ്. 201014 കാലഘട്ടത്തില്‍ ആഗോള ആയുധ കമ്പോളത്തില്‍ ചൈനയുടെ പങ്ക് 143 ശതമാനമായാണ് ഉയര്‍ന്നത്. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ അപേക്ഷിച്ച് ആഗോള ആയുധ കൈമാറ്റത്തിലെ മൊത്തം അളവ് 16 ശതമാനം മാത്രമായാണ് ഉയര്‍ന്നതെന്ന് സ്റ്റോക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. യുദ്ധവിമാനങ്ങള്‍ , കപ്പലുകള്‍, മറ്റ് ആയുധങ്ങള്‍ എന്നിവയുടെ വില്‍പ്പനയിലൂടെ ഒമ്പതാം സ്ഥാനത്ത് നില്‍ക്കെ 200914 കാലഘട്ടത്തിലാണ് ലോക ആയധ കമ്പോളത്തില്‍ ചൈനയുടെ മൂന്ന് ശതമാനം പങ്കാളിത്തമുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Top