ആരും പാര്‍ട്ടിക്ക് അതീതരല്ലെന്ന് കോടിയേരി

ആലപ്പുഴ: ആരും പാര്‍ട്ടിക്ക് അതീതരല്ലെന്ന് സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണന്‍. സമ്മേളനത്തില്‍ നിന്നും വി.എസ് അച്യുതാനന്ദന്‍ വിട്ടു നില്‍ക്കുന്നത് പാര്‍ട്ടിയുടെ ഐക്യത്തിന് മങ്ങലേല്‍പ്പിച്ചെന്നും സമ്മേളനത്തിന്റെ നടപടികളെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കവേ കോടിയേരി പറഞ്ഞു.

ഒരു തരത്തിലുള്ള വിലപേശലിനും ആരെയും അനുവദിക്കല്ല. വി.എസ് തലമുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റി അംഗവുമാണ്. അദ്ദേഹംകൂടി പങ്കെടുത്താണ് സംസ്ഥാന സമ്മേളനം നടക്കേണ്ടത്. അദ്ദേഹം വിട്ടുനിന്നത് ഒരിക്കലും സ്വീകരിക്കാന്‍ പാടില്ലാത്ത സമീപനമാണ്. അതിനാല്‍ വി.എസ് സമ്മേളനത്തിലേക്ക് തിരിച്ചു വരണമെന്നും കോടിയേരി പറഞ്ഞു.

Top