ആറന്മുള വിമാനത്താവളം: ഹൈക്കോടതി ഉത്തരവ് സര്‍ക്കാര്‍ അട്ടിമറിച്ചു

പത്തനംതിട്ട: ആറന്മുള വിമാനത്താവളം സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് അട്ടിമറിച്ചു. തോടും ചാലും പുനംഃസ്ഥാപിക്കണമെന്ന ഉത്തരവാണ് സര്‍ക്കാരും ജില്ലാ ഭരണകൂടവും ചേര്‍ന്ന് അട്ടിമറിച്ചത്.

തോട് ഉള്‍പ്പെട്ട പുറമ്പോക്ക് ഭൂമി വിമാനത്താവള കമ്പനിക്ക് നല്‍കാനാണ് സര്‍ക്കാര്‍ നീക്കം.

ഇതിനെതിരെ സംയുക്തസമര സമിതി നിയമനടപടിക്കൊരുങ്ങുകയാണ്. മന്ത്രിമാര്‍ക്കെതിരെയും എംഎല്‍എ മാര്‍ക്കെതിരെയും കോടതിയലക്ഷ്യ നോട്ടീസ് നല്‍കും.

Top