ആലപ്പുഴയിലും കോഴിക്കോട്ടും കെഎസ്ആര്‍ടിസി ജീവനക്കാരുടെ കൂട്ട അവധി

തിരുവനന്തപുരം: ശമ്പളം കിട്ടാത്തതില്‍ പ്രതിഷേധിച്ച് ആലപ്പുഴയിലും കോഴിക്കോട്ടും കെഎസ്ആര്‍ടിസി ജീവനക്കാര്‍ കൂട്ട അവധിയില്‍. ഒരു വിഭാഗം ജീവനക്കാരാണ് ആലപ്പുഴ ജില്ലയിലെ വിവിധ ഡിപ്പോകളിലായി കൂട്ട അവധിയില്‍ പോയിരിക്കുന്നത്. കോഴിക്കോടും സമാന രീതിയില്‍ ജീവനക്കാര്‍ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്.

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ ഡിപ്പോ ഒഴികെ മറ്റെല്ലാ ഡിപ്പോകളിലും ജീവനക്കാര്‍ അവധി എടുത്തിട്ടുണ്ട്. ഭൂരിഭാഗം സര്‍വീസുകളെയും ഇതു ബാധിക്കും. ആലപ്പുഴയില്‍ തീവണ്ടി ഗതാഗതത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ കൂടുതല്‍ ആളുകളും കെഎസ്ആര്‍ടിസിയെയാണ് ആശ്രയിക്കുന്നത്. കോഴിക്കോട് ഡിപ്പോയില്‍ നിന്നുള്ള എഴുപത് ശതമാനം സര്‍വീസും നിര്‍ത്തി വച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ട്.

Top