സില്ചാര്:ആസാമില്‍ തീവ്രവാദസംഘടനയായ യുണൈറ്റഡ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ രണ്ട് പ്രവര്‍ത്തകരെ പിടികൂടി. കചാര്‍ ജില്ലയിലെ സില്ചാറിലെ ഗ്രാമമുഖ്യനാണ് പോലീസിനെ അറിയിച്ചത്. ബദാര്പുര്ജോവൈ ഹൈവേയ്ക്കു സമീപം ഗ്രാമമുഖ്യന്റെ വസതിയില്‍ അര്‍ധരാത്രി കുടിവെള്ളം ശേഖരിക്കാന്‍ എത്തിയതായിരുന്നു ഇരുവരും. തുടര്‍ന്ന് പോലീസ് നടത്തിയ റെയ്ഡില്‍ ഇരുവരെയും പിടികൂടുകയായിരുന്നു.