ന്യൂഡല്‍ഹി: ആസിഡ് വില്പന നിയന്ത്രിക്കാന്‍ ഓണ്‍ലൈന്‍ നിരീക്ഷണ സംവിധാനം വരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് വര്‍ധിച്ചു വരുന്ന ആസിഡ് ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ആഡിഡ് വില്പനയില് നിരീക്ഷണം കര്‍ശനമാക്കാന്‍ തീരുമാനിച്ചത്. ഡല്‍ഹിയിലായിരിക്കും ഓണ്‍ലൈന്‍ സംവിധാനം ആദ്യം നടപ്പാകുക.
2010-2012 കാലയളവില്‍ ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരെ 200 ലധികം ആസിഡ് ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആസിഡ് ആക്രമണം നടത്തുന്നവര്‍ക്ക് ജാമ്യം നല്‍കരുതെന്ന് സുപ്രീ കോടതി ആവശ്യപ്പെട്ടിരുന്നു. ആസിഡ് ആക്രമണങ്ങള്‍ തടയുന്നതിനും ആസിഡ് കൈവശം വയ്ക്കല്‍, വില്പന എന്നിവ നിയന്ത്രിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതി്നും സുപ്രീ കോടതി കേന്ദ്രസര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു.