ലണ്ടന്‍: ഇംഗ്ലണ്ടിനു വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കാര്‍ഡ് വെയിന്‍ റൂണിക്ക് സ്വന്തം. ഇതോടെ വിഖ്യാത താരം ബോബി ചാള്‍ട്ടന്റെ 49 ഗോളെന്ന റിക്കാര്‍ഡ് പഴങ്കഥയായി.
രാജ്യത്തിനായുള്ള ഗോളുകളുടെ എണ്ണത്തില്‍ അര്‍ധസെഞ്ചുറി തികച്ചാണ് വെയിന്‍ റൂണി ഇംഗ്ലണ്ടിന്റെ എക്കാലത്തേയും മികച്ച ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതെത്തിയത്.
യൂറോകപ്പ് യോഗ്യതാ മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിനെതിരെയാണ് റൂണി റിക്കാര്‍ഡ് ഭേദിച്ചത്. ഹാരി കെയ്നിന്റെയും റൂണിയുടെയും ഗോളില്‍ സ്വിറ്റ്സര്‍ലന്‍ഡിനെ ഇംഗ്ലണ്ട് എതിരില്ലാത്ത രണ്ട് ഗോളിനു പരാജയപ്പെടുത്തി.