മാഡ്രിഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ശക്തരായ ആഴ്സനല്‍ തോല്‍വിയിലേക്കു വീണപ്പോള്‍ ഇറ്റാലിയന്‍ ലീഗില്‍ ചാംപ്യന്മാരായ യുവന്റസ് ഗോള്‍വര്‍ഷിച്ച് കസറി. എവേ മല്‍സരത്തി ല്‍ സ്വാന്‍സി സിറ്റിയോടാണ് ആഴ്സനല്‍ 1-2ന് അടിയറവ്പറഞ്ഞത്. യുവന്റസ് സ്വന്തം മൈതാനത്ത് 7-0ന് പാര്‍മയെ മുക്കുകയായിരുന്നു.
പ്രീമിയര്‍ ലീഗിലെ മറ്റു മല്‍സരങ്ങളില്‍ ന്യൂകാസില്‍ യുനൈറ്റഡ് 2-0ന് വെസ്റ്റ്ബ്രോമിനെയും സ്റ്റോക്ക് സിറ്റി 2-1ന് ടോട്ടന്‍ഹാം ഹോട്സ്പറിനെയും പരാജയപ്പെടുത്തി. എവര്ട്ട ന്-സണ്ടര്‍ലാന്റ് മല്‍സരം 1-1നു പിരിയുകയായിരുന്നു.
സ്വാന്‍സിക്കെതിരേ 1-0ന് ലീഡ് ചെയ്ത ശേഷമാണ് ഗണ്ണേഴ്സ് പരാജയമേറ്റുവാങ്ങിയത്. തുടര്‍ച്ചയായി രണ്ടാം മല്‍സരത്തിലാണ് ലീഡ് നേടിയ ശേഷം ആഴ്സനല്‍ മല്‍സരം കൈവിടുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന യുവേഫ ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് മല്‍സരത്തില്‍ 3-0ന് മുന്നിട്ടുനിന്ന ശേഷം ഗണ്ണേഴ്സ് 3-3ന് ആന്ഡര്ലെക്ടുമായി സമനില വഴങ്ങിയിരുന്നു.63ാം മിനിറ്റില്‍ ചിലിയന്‍ സ്ട്രൈക്കര്‍ അലെക്സിസ് സാഞ്ചസിലൂടെയാണ് സ്വാന്‍സിക്കെതിരേ ആഴ്സനല്‍ ലീഡ് കൈക്കലാക്കിയത്.
75ാം മിനിറ്റില്‍ തകര്‍പ്പന്‍ ഫ്രീകിക്കിലൂടെ ഗില്‍ഫി സിഗ്യുര്‍സന്‍ സ്വാന്‍സിയെ ഒപ്പമെത്തിച്ചു. മൂന്നു മിനിറ്റിനകം ബഫെറ്റിംബി ഗോമിസ് ഹെഡ്ഡറിലൂടെ സ്വാന്സിയുടെ വിജയഗോള്‍ കണെ്ടത്തി. സീസണില്‍ ആഴ്സനലിന്റെ രണ്ടാം തോല്‍വിയാണിത്. 11 മല്‍സരങ്ങളില്‍ നിന്ന് 17 പോയിന്റുള്ള ആഴ്സനല്‍ ലീഗില്‍ ആറാംസ്ഥാനത്താണ്.