ഇടുക്കി: ഇടുക്കിയിൽ വനഭൂമിക്ക് അനധികൃതമായി പട്ടയം കൊടുത്തുവെന്നാരോപിച്ച് ജില്ലാ ഭരണകൂടത്തിന് വക്കീൽ നോട്ടീസ്. വണ്‍ എർത്ത് വൺ ലൈഫ് എന്ന സംഘടനയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. അതേസമയം, പട്ടയ നടപടികളെ അട്ടിമറിക്കാനുള്ള ചില കപട പരിസ്ഥിതി വാദികളുടെ ശ്രമമാണിതെന്നാരോപിച്ച് നാട്ടുകാർ പ്രതിഷേധം ആരംഭിച്ചു.
പട്ടയനടപടികൾ നിർത്തിവയ്ക്കാനും, അനുവദിച്ച പട്ടയങ്ങൾ റദ്ദാക്കാനും ആവശ്യപ്പെട്ട് അഡ്വ. ഹരീഷ് വാസുദേവൻ മുഖേനയാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. തിരുത്തൽ നടപടികൾ ഉണ്ടായില്ലെങ്കിൽ കോടതി നടപടികളിലേക്ക് കടക്കുമെന്നാണ് മുന്നറിയിപ്പ്. എന്നാൽ ചില കള്ള പരിസ്ഥിതി സ്നേഹികളാണ് ഇതിന് പിന്നിൽ എന്നാണ് ഹൈ റേഞ്ച് സംരക്ഷണ സമിതിയുടെ ആരോപണം.