ഇനി പരസ്യ ചുംബനത്തിന് വിലക്ക്

പനാജി: പരസ്യചുംബനത്തിന് വിലക്ക് ഏര്‍പ്പെടുത്തി ഗോവയിലെ ഒരു ഗ്രാമം. ഗോവയിലെ പനാജിക്കു സമീപമുള്ള സല്‍വദോര്‍ ദോ മുണേ്ടാ ഗ്രാമസഭയാണ് ഇതു സംബന്ധിച്ച ഉത്തരവു പുറപ്പെടുവിച്ചത്. ചില ദമ്പതിമാരില്‍ നിന്നുണ്ടായ മോശമായ പെരുമാറ്റമാണ് ഗ്രാമസഭയെ ഇങ്ങനെയൊരു നടപടിയെടുക്കാന്‍ പ്രേരിപ്പിച്ചത്. പരസ്യമായ ചുംബനത്തിനു പുറമെ മദ്യപാനം, ഉച്ചത്തിലുള്ള സംഗീതം എന്നിവയും നിരോധിച്ചുകൊണ്ടുള്ള ഉത്തരവാണ് പാസാക്കിയത്.

Top