ജക്കാര്‍ത്ത: ഇന്തോനേഷയയില്‍ ശക്തമായ ഭൂകമ്പം. കിഴക്കന്‍ ഇന്തോനേഷ്യയിലെ മലുകു ദ്വീപ സമൂഹത്തില്‍ ബുധനാഴ്ച പുലര്‍ച്ചെ 3.42 ന് റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. കടലില്‍ 41 കിലോ മീറ്റര്‍ ആഴത്തില്‍ കോട്ട ടെര്‍നേറിന്റെ 134 കിലോ മീറ്റര്‍ വടക്കുപടിഞ്ഞാറാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂകമ്പത്തില്‍ സുനാമി ഭീഷണിയില്ലെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
2004 ല്‍ സുമാത്രയില്‍ കടലിനടിയിലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് രൂപം കൊണ്ട സുനാമിയില്‍ 17,0000 ആളുകളാണ് മരിച്ചത്. ഇന്ത്യയിലും ആയിരങ്ങള്‍ മരിക്കുകയും കനത്ത നാശനഷ്ടമുണ്ടാവുകയും ചെയ്തിരുന്നു.