ന്യൂഡല്‍ഹി: ഐസിസി ക്രിക്കറ്റ് ലോകകപ്പ് നിലനിര്‍ത്തുമെന്നും അതിനുള്ള എല്ലാ മികവും ഇന്ത്യന്‍ ടീമിനുണ്ടെന്നും മുന്‍ ഇന്ത്യന്‍ കോച്ചും ദക്ഷിണാഫ്രിക്കയുടെ മുന്‍ ബാറ്റ്സ്മാനുമായിരുന്ന ഗാരി കിര്സ്റ്റണ്. കഴിഞ്ഞ തവണ ലോകകപ്പ് നേടിയടീം ഇന്ത്യയുടെ കോച്ചായിരുന്നു ഗാരി കിര്സ്റ്റണ്.
ഇന്ത്യയ്ക്ക് കപ്പ് നിലനിര്‍ത്താന്‍ കഴിയും. ഇന്ത്യയെ എഴുതി തള്ളാന്‍ ശ്രമിക്കുന്നത് വിഡ്ഢിത്തരമാണ്. നോക്ക് ഔട്ട് മത്സരങ്ങള്‍ എങ്ങിനെ കളിക്കണമെന്ന് ഇന്ത്യന്‍ ടീമിന് നന്നായി അറിയാം. ഗാരി കിര്സ്റ്റണ് പറഞ്ഞു.
ബാറ്റിംഗാണ് ഇന്ത്യയുടെ ശക്തി. കോഹ്ലി,റെയ്ന, ധോണി എന്നിവര്‍ ലോകകപ്പ് ജേതാക്കളാണ്. ഇവര്‍ക്ക് പുറമേ കുറേ യുവ പ്രതിഭകളുമുണ്ട്. അവരെ എഴുതിതള്ളാനാവില്ല. കിര്സ്റ്റണ് പറഞ്ഞു.
ദുര്‍ബലമായ ബൗളിംഗ് ചൂണ്ടി കാണിച്ചപ്പോള്‍ എല്ലാ ടീമിനും ദൗര്ബല്ല്യങ്ങളുണ്ടാകുമെന്നും അതിനെ മാനേജ് ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.