ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ എത്രകാലം വേണമെങ്കിലും കാത്തിരിക്കുമെന്ന് ശ്രീശാന്ത്

കൊച്ചി: ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ എത്രകാലം വേണമെങ്കിലും കാത്തിരിക്കാന്‍ തയ്യാറാണെന്ന് മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. 2019 ലെ ലോകകപ്പില്‍ താന്‍ കളിക്കുമെന്നും ശ്രീശാന്ത് വ്യക്തമാക്കി. കളിക്കാന്‍ അവസരം ലഭിക്കും വരം പരീശീലനം തുടരുമെന്നും ശ്രീശാന്ത് അറിയിച്ചു.

ഐപിഎല്‍ വാതുവയ്പ്പ് കേസില്‍ കോടതി കുറ്റവിമുക്തനാക്കിയെങ്കിലും ശ്രീശാന്തടക്കനുള്ളവര്‍ക്കെതിരെയുള്ള വിലക്ക് നീക്കാനാകില്ലെന്ന ബിസിസിഐ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു ശ്രീശാന്ത്.

Top