സിഡ്നി: ലോകകപ്പില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനം തന്നെ ശരിക്കും അത്ഭുതപ്പെടുത്തിയെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ജോണ്ടി റോഡ്സ്. ലോകകപ്പ് നിലനിര്‍ത്താനുള്ള ഇന്ത്യയുടെ ഉദ്യമങ്ങള്‍ക്ക് ഏറെ സഹായകരമാണ് ഈ ബൗളിംഗ് നിരയുടെ പ്രകടനം. അച്ചടക്കവും മികച്ച എക്കണോമി നിരക്കും നിലനിര്‍ത്തിയുള്ള ബൗളിംഗ് പേസര്‍മാരും സ്പിന്നര്‍മാരും ഒരുപോലെ തുടരുന്നതാണ് ഇന്ത്യയുടെ പ്രത്യേകത. എതിരാളികളെ ശരിക്കും വെള്ളംകുടിപ്പിച്ചത് ഈ പേസ്സ്പിന് വൈവിധ്യമാണെന്നും റോഡ്സ് പറഞ്ഞു.
ഇന്ത്യയുടെ ബാറ്റിംഗ് ഏറെ ശക്തമാണെന്ന് ഏതൊരാള്‍ക്കും അറിയാം. പക്ഷെ ലോകകപ്പ് തുടങ്ങിയപ്പോള്‍ മുതല്‍ ഏഴുതിത്തള്ളിയിരുന്ന ബൗളിംഗ് നിര സട കുടഞ്ഞ് എഴുന്നേറ്റിരിക്കുന്നു. ഇന്ത്യന്‍ ബൗളര്‍മാരില്‍ മൊഹമ്മദ് ഷമിയും മോഹിത് ശര്‍മ്മയുമാണ് മികച്ചവരെന്ന് റോഡ്സ് അഭിപ്രായപ്പെടുന്നു.
ഐഎഎന്‍എസിന് നല്കിയ അഭിമുഖത്തിലാണ് റോഡ്സ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.