ഇന്ത്യയിലെ പ്രാദേശിക ഭാഷാ ഉപഭോക്താക്കള്‍ക്കായി ഗൂഗിള്‍

ഗൂഗിളിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ലാഗ്വേജ് ഇന്റര്‍നെറ്റ് അലൊവന്‍സ്(ഐ.എല്‍.ഐ.എ) രൂപീകരിച്ചു. ഇന്ത്യയിലെ പ്രാദേശിക ഭാഷകളിലെ വിവരങ്ങള്‍ കൂടുതല്‍ ഫലപ്രദമായി ലഭിക്കാനായിട്ടാണ് ഈ പദ്ധതി. ഗൂഗിള്‍ അടക്കമുള്ള 18 ഇന്റര്‍നെറ്റ് അധിഷ്ടിത കമ്പനികളുടെ കൂട്ടായ്മയാണ് ഐ.എല്‍.ഐ.എ.

ഗൂഗിളില്‍ വിവരങ്ങള്‍ തിരയുമ്പോള്‍ പ്രാദേശിക ഭാഷാ വിവരങ്ങള്‍ ലഭ്യമാക്കുകയാണ് കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം. 2017 ഓടെ പ്രാദേശിക ഭാഷയിലുള്ള വിവരങ്ങള്‍ പൂര്‍ണ്ണമായ തോതില്‍ തിരച്ചിലില്‍ ലഭ്യമാകുമെന്നാണ് കരുതപ്പെടുന്നത്.

പ്രാദേശിക ഭാഷകള്‍ ഉപയോഗിക്കുന്നവര്‍ കൂടി സജീവമായാല്‍ മാത്രമേ ഇനി ഇന്ത്യയില്‍ ഇന്റര്‍നെറ്റിന് കാര്യമായ തോതിലുള്ള വളര്‍ച്ചയുണ്ടാകൂ എന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഗൂഗിളിന്റെ പുതിയ നീക്കം. ഇംഗ്ലീഷ് മുഖ്യമാധ്യമമായി ഉപയോഗിക്കാത്തവരാണ് ഇന്ത്യയില്‍ നിന്നുള്ള മൊബൈല്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ ഭൂരിഭാഗവും. ഇതും ഗൂഗിളിന്റെ പുതിയ നീക്കത്തിന് കാരണമായിട്ടുണ്ട്.

Top