മുംബൈ: ഇന്ത്യയിലെ മൂന്നാമത്തെ മൊബൈല്‍ ഫോണ്‍ നിര്‍മാണശാല ആരംഭിക്കാന്‍ പദ്ധതിയിട്ട് സാംസങ്ങ്. നിര്‍മ്മാണ ശാല ആരംഭിക്കുന്നതിനായി സംസ്ഥാനങ്ങളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും എവിടെയായിരിക്കും പ്ലാന്റ് ആരംഭിക്കുകയെന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്നും സാംസംങ്ങ് വക്താവ് അറിയിച്ചു.
എതെങ്കിലും ഒരു സംസ്ഥാനവുമായി ധാരണയിലെത്തിയ ശേഷമേ പ്ലാന്റിലെ നിക്ഷേപവും പ്ലാന്റില്‍നിന്ന് പുറത്തിറക്കുന്ന മോഡലുകളും സംബന്ധിച്ച് അന്തിമതീരുമാനമാകൂ.
നൂറോ കോടി ഡോളറിന്റെ നിക്ഷേപമാണ് മൂന്നാമത്തെ പ്ലാന്റിലൂടെ ഇന്ത്യയില്‍ കമ്പനി ലക്ഷ്യം വയ്ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.