ഇന്ത്യയില്‍ ക്യാന്‍സര്‍ മൂലം ദിവസവും 1300 പേര്‍ മരിക്കുന്നതായി റിപ്പോര്‍ട്ട്‌

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കാന്‍സര്‍ മൂലം ദിവസവും മരിക്കുന്നത് 13,00 ഓളം പേരെന്നു കണക്കുകള്‍. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) പുറത്തുവിട്ട കണക്കുകളിലാണ് ഇന്ത്യയിലെ കാന്‍സര്‍ മരണങ്ങളുടെ എണ്ണം വര്‍ധിക്കുന്നതായി പറയുന്നത്.

പുകയിലയുടെ ഉപയോഗവും ജീവിതശൈലിയുമാണു കാന്‍സര്‍ ഇത്രയധികം വര്‍ധിക്കാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. രോഗം കണ്ടെത്താന്‍ വൈകുന്നതാണു മരണനിരക്കുയരാന്‍ കാരണം.

2012 നെ അപേക്ഷിച്ചു 2014 ല്‍ കാന്‍സര്‍ മരണങ്ങളുടെ എണ്ണത്തില്‍ ആറു ശതമാനം വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2014 ല്‍ 28,20,279 പേര്‍ക്കു കാന്‍സര്‍ രോഗം കണ്ടെത്തിയതില്‍ 4,91,598 പേരാണു മരണത്തിന് കീഴടങ്ങി.

Top