ന്യൂഡല്‍ഹി: ഇന്ത്യയില്‍ ടെലിഫോണ്‍ വരിക്കാരുടെ എണ്ണം സര്‍വകാല റെക്കാര്‍ഡില്‍. കഴിഞ്ഞ വര്‍ഷം ഡിസംബറോടെ റെക്കാര്‍ഡ് സൃഷ്ടിച്ച് വരിക്കാര്‍ 97 കോടി ആയി. ടെലികോം റെഗുലേറ്ററി ഓഫ് ഇന്ത്യയുടെ (ട്രായ്) റിപ്പോര്‍ട്ടിലാണു വെളിപ്പെടുത്തല്‍. 2014 നവംബറില്‍ 96.4 കോടി വരിക്കാരുണ്ടായിരുന്നതു ഡിസംബര്‍ അവസാനത്തോടെ 97 കോടി കവിഞ്ഞെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
മൊബൈല്‍ ഫോണ്‍ വരിക്കാരുടെ എണ്ണം 2014 ഒക്ടോബറില്‍തന്നെ സര്‍വകാല റെക്കാര്‍ഡില്‍ 93.5 കോടിയായിരുന്നു.
മൊബൈല്‍ വരിക്കാരില്‍ എയര്‍ടെല്‍ ആണു മുന്നിലുള്ളത്. വോഡഫോണ്‍ രണ്ടാം സ്ഥാനത്തും ഐഡിയ മൂന്നാം സ്ഥാനത്തുമാണ് നില്‍ക്കുന്നത്.