ന്യൂഡല്‍ഹി: ഇന്ത്യയില്‍ വിമാന യാത്രികരുടെ എണ്ണത്തില്‍ വര്‍ധനവ്. 2013നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം വിമാന യാത്രികരുടെ എണ്ണത്തില്‍ എട്ടു ശതമാനം വര്‍ധനവുണ്ടായി. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്(അയാട്ട) ആണു കണക്കുകള്‍ പുറത്തുവിട്ടത്.
ചൈനയ്ക്കും റഷ്യയ്ക്കും ശേഷം ഈ വിഭാഗത്തിലുള്ള വളര്‍ച്ചയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.
ഇന്ത്യയിലെ വ്യോമയാത്രയുടെ വാഹകശേഷിയില്‍ 5.7 ശതമാനം വളര്‍ച്ച കഴിഞ്ഞ വര്‍ഷമുണ്ടായി. ചൈനയില്‍ വിമാന യാത്രികരുടെ എണ്ണത്തിലുള്ള വളര്‍ച്ച 11 ശതമാനമാണ്. റഷ്യയില്‍ ഇത് 9.8ഉം.
2014 വ്യോമയാന മേഖലയില്‍ വന്‍ നേട്ടമുണ്ടായ വര്‍ഷമാണെന്ന് അയാട്ട ഡയറക്ടര്‍ ജനറലും ചീഫ് എക്സിക്യൂട്ടിവുമായ ടോപ്നി ടെയ്ലര് പറഞ്ഞു.