മുംബൈ: ഒക്ടോബര്‍ ഒമ്പതിന് സമാപിച്ച വാരത്തില്‍ ഇന്ത്യയുടെ വിദേശ നാണയ ശേഖരം 226 കോടി ഡോളര്‍ വര്‍ദ്ധിച്ച് 35,306.9 കോടി ഡോളറിലെത്തിയതായി റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ വ്യക്തമാക്കി. കഴിഞ്ഞ ജൂണ്‍ 26ന് രേഖപ്പെടുത്തിയ 35,545.9 കോടി ഡോളറാണ് ഇന്ത്യയുടെ സര്‍വകാല റെക്കാഡ് ഉയരം.
ഇന്ത്യയില്‍ വിദേശ നിക്ഷേപം കാട്ടുന്ന ഉണര്‍വ് തുടര്‍ന്നാല്‍ വിദേശ നാണയ ശേഖരം ഈവാരം തന്നെ പുതിയ ഉയരം കുറിക്കുമെന്നാണ് റിസര്‍വ് ബാങ്കിന്റെ വിലയിരുത്തല്‍.
വിദേശ നാണയ ശേഖരത്തിന്റെ 90 ശതമാനവും ഉള്‍ക്കൊള്ളുന്ന വിദേശ നാണയ കരുതല്‍ ശേഖരം കഴിഞ്ഞവാരം 220 ഡോളര്‍ ഉയര്‍ന്ന് 32,951.8 കോടി ഡോളറിലെത്തിയിട്ടുണ്ട്.