മെല്‍ബണ്‍: ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം മാറ്റിവച്ചു. ഡിസംബര്‍ നാലിന് ബ്രിസ്ബെയിനില്‍ തുടങ്ങാനിരുന്ന ടെസ്റ്റ് ഓസ്ട്രേലിയന്‍ താരം ഫിലിപ്പ് ഹ്യൂസിന്റെ മരണത്തെ തുടര്‍ന്നാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി തീരുമാനിച്ചിട്ടില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു.
അസാധാരണമായ സാഹചര്യമാണിതെന്നും താരങ്ങള്‍ ക്രിക്കറ്റിനായി തയാറല്ലെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ ചീഫ് എക്സിക്യൂട്ടീവ് ജയിംസ് സുതര്‍ലാന്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.
ഓസ്ട്രേലിയയിലെ പ്രാദേശിക മത്സരത്തിനിടെ ബൗണ്‍സര്‍ തലയ്ക്ക് കൊണ്ട് ചികിത്സയിലായിരുന്ന ഫിലിപ്പ് ഹ്യൂസ് വ്യാഴാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്.