ഇന്റലിജന്‍സ് ബ്യൂറോ മേധാവിയായി ദിനേശ്വര്‍ ശര്‍മ്മ ചുമതലയേല്‍ക്കും

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ രഹസ്യാന്വേഷണ ഏജന്‍സിയായ ഇന്റലിജന്‍സ് ബ്യൂറോ മേധാവിയായി ദിനേശ്വര്‍ ശര്‍മ്മ (58)യെ നിയമിച്ചു. ബിഹാര്‍ സ്വദേശിയായ ശര്‍മ്മ കേരള കേഡറില്‍ ഉള്‍പ്പെട്ട 1979 ബാച്ചിലെ ഐ.പി.എസ് ഓഫീസറാണ്. നിലവില്‍ ഐ.ബിയില്‍ സ്‌പെഷ്യല്‍ ഡയറക്ടറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഇപ്പോഴത്തെ മേധാവി സെയ്ദ് അസിഫ് ഇബ്രാഹിം ഈ മാസം അവസാനം വിരമിക്കുന്ന ഒഴിവിലേക്കാണ് ശര്‍മ്മയുടെ നിയമനം. ശര്‍മ്മയുടെ നിയമനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്നലെ അംഗീകാരം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

Top