വാഷിംഗ്ടണ്‍: ഇറാനുമായുളള ആണവകരാര്‍ നടപ്പാക്കേണ്ടതിന്റെ ആവശ്യകത ഏറെയാണെന്ന് യു.എസ് പ്രസിഡന്റ് ബറാക് ഒബാമ. കരാറില്‍ നിന്ന് പിന്മാറിയാല് അത് ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധത്തെ ബാധിക്കുമെന്നും ഒബാമ പറഞ്ഞു.
ഇത്തരം വിഷയങ്ങളില്‍ തനിക്ക് തന്റേതായ നിലപാടുണ്ട് എന്ന് തുറന്നടിച്ച ഒബാമ നിലവില്‍ കരാര്‍ നടപ്പിലാകേണ്ടത് ഏറ്റവും അത്യാവശ്യമെന്നും വ്യക്തമാക്കി. കരാറില്‍ നിന്ന് അമേരിക്ക പിന്മാറിയാല് അതാകും ചര്‍ച്ചാ വിഷയമാകുക. അതിനാല്‍ പിന്മാറാനാകില്ല. ഇത് വേണ്ട എന്ന് പറയുന്നവര്‍ ഏറ്റവും ശക്തിയുളള രാജ്യമാണ് അമേരിക്ക എന്ന കാര്യം വിസ്മരിക്കരുതെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.