ഇറോം ശര്‍മിളയെ മോചിപ്പിക്കാന്‍ കോടതി ഉത്തരവ്

ഇംഫാല്‍: ഇറോം ശര്‍മിളയെ മോചിപ്പിക്കാന്‍ ഇംപാല്‍ കോടതി ഉത്തരവിട്ടു. ആത്മഹത്യാ ശ്രമമെന്ന കുറ്റം നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. 15 വര്‍ഷമായി തടങ്കലിലായിരുന്നു ഇറോം ശര്‍മിള.

അനിശ്ചിതകാല നിരാഹാരത്തെ തുടര്‍ന്നായിരുന്നു ഇറോം ശര്‍മിളയ്‌ക്കെതിരെ കുറ്റം ചുമത്തിയത്.

2000 നവംബര്‍ മുതല്‍ ശര്‍മിള ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. മണിപ്പൂരില്‍ നടപ്പാക്കിയ അഫ്‌സ്പ(ആര്‍മ്ഡ് ഫോര്‍സസ് സ്‌പെഷ്യല്‍ പവര്‍ ആക്ട്) പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഇറോം ചാനു ശര്‍മിള നിരാഹാര സമരം ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ഇംഫാല്‍ കോടതി ശര്‍മിളയെ മോചിപ്പിച്ചിരുന്നു. ഇറോം ശര്‍മിളയുടെ സമരത്തെ ആത്മഹത്യാശ്രമമായി കാണാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി വിധി.

പുറത്തിറങ്ങിയ ഇറോം ശര്‍മിള സമരവുമായി മുന്നോട്ടുപോയതോടെ മണിപ്പൂര്‍ പൊലീസ് സമാനമായ കുറ്റം ചുമത്തി വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.

Top