ഇറ്റലിയില്‍ പോലീസ് കള്ളനോട്ട് പിടികൂടി

റോം: 50 യൂറോയുടെ ഒരു മില്യണില്‍ അധികം കള്ളനോട്ട് ഇറ്റലിയില്‍ പോലീസ് പിടികൂടി. കള്ളനോട്ടുകളും മറ്റ് സാമ്പത്തിക കുറ്റകൃത്യങ്ങളും കണ്‌ടെത്തുന്ന സാമ്പത്തിക വിഭാഗത്തിലെ പ്രത്യേക പോലീസ് സംഘമാണ് കള്ളനോട്ടുകള്‍ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ടു അഞ്ച് പേരെ പോലീസ് പിടികൂടി. നോട്ട് സാധാരണ വിപണിയിലേക്ക് ഇറക്കുവാന്‍ തുടങ്ങുന്നതിന് മുമ്പായിരുന്നു പോലീസ് സംഘത്തെ പിടികൂടിയത്.

കെട്ടിടത്തിന് താഴെ സൂക്ഷിച്ചിരുന്ന പ്രത്യേക അറയിലായിരുന്നു നോട്ടുകള്‍ സൂക്ഷിച്ചിരുന്നത്. റിമോട്ട് ഉപയോഗിച്ചായിരുന്നു ഈ അറ തുറന്നിരുന്നത്.

Top