ഇല്യാനയ്ക്ക് ഗോവിന്ദയുടെ ഹെല്‍ത്ത് ടിപ്‌സ്

ബോളിവുഡ് സുന്ദരി ഇല്യാന ഡിക്രൂസിന് നടന്‍ ഗോവിന്ദയുടെ വക ഹെല്‍ത്ത് ടിപ്‌സ്. ഹാപ്പി എന്‍ഡിങ് എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിക്കുകയാണിപ്പോള്‍. റെഡ് മീറ്റ് കഴിക്കരുതെന്നാണ് ഇല്യാനയ്ക്ക് ഗോവിന്ദ ആദ്യം നല്‍കിയ ഉപദേശം. മിന്റ് ഇടയ്ക്കിടെ കഴിക്കുന്ന സ്വഭാവം ഇല്യാനയ്ക്കുണ്ട്. നല്ല ശരീരം സ്വന്തമാക്കാന്‍ ഈ ശീലം ഉപേക്ഷിക്കണമെന്നും ഗോവിന്ദ പറഞ്ഞു. ഒരിടവേളയ്ക്ക് ശേഷം ഗോവിന്ദ സിനിമയില്‍ സജീവമാകുകയാണ് ഹാപ്പി എന്‍ഡിങ് എന്ന ചിത്രത്തിലൂടെ. നല്ല നടന്‍ എന്നതു പോലെ നല്ലൊരു ഡാന്‍സര്‍ കൂടിയാണ് ഗോവിന്ദയെന്ന് ഇല്യാന പറയുന്നു. നല്ല തമാശക്കാരനാണ് ഗോവിന്ദയെന്നും ഇല്യാന.
ഗോവിന്ദയുടെ ഡാന്‍സിനെ പുകഴ്ത്തി പരിണീതി ചോപ്രയും കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ഗോവിന്ദയെപ്പോലെ ആര്‍ക്കും ഡാന്‍സ് ചെയ്യാന്‍ കഴിയില്ലെന്നാണ് പരിണീതി ചോപ്ര പറഞ്ഞിരുന്നത്. ഗോവിന്ദയാണ് തന്റെ പ്രിയപ്പെട്ട ഡാന്‍സറെന്ന് സംവിധായക ഫറാഖാനും പറഞ്ഞിരുന്നു. തെലുങ്ക് സിനിമയിലൂടെ ചലച്ചിത്ര രംഗത്ത് എത്തിയ ഇല്യാനയുടെ ആദ്യ ഹിന്ദി ചിത്രം ബര്‍ഫിയാണ്. രാജ് നിദിമോരു, കൃഷ്ണ ഡി.കെ എന്നിവര്‍ ചേര്‍ന്നാണ് ഹാപ്പി എന്‍ഡിങ് സംവിധാനം ചെയ്യുന്നത്. സെയ്ഫ് അലി ഖാന്‍, കല്‍ക്കി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. കരീന കപൂര്‍, പ്രീതി സിന്റ എന്നിവര്‍ അതിഥി താരങ്ങളായി ചിത്രത്തില്‍ എത്തുന്നു. ഈ മാസം അവസാനം ഹാപ്പി എന്‍ഡിങ് തിയെറ്ററുകളില്‍ എത്തും.

Top