ഇവര്‍ പ്രായം തളര്‍ത്താത്ത ദമ്പതികള്‍!

ലണ്ടന്‍: ലോകത്തെ ഏറ്റവും പ്രായം കൂടിയ ദമ്പതികള്‍ ഇപ്പോള്‍ ഇംഗ്ലണ്ടില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജര്‍. 109 വയസുള്ള കരംചന്ദും 102 വയസുള്ള ഭാര്യയുമാണ് പ്രായം കൂടിയ ദമ്പതികള്‍.

ഇന്ത്യയില്‍ ശൈശവ വിവാഹം നിലനിന്നിരുന്ന കാലത്തായിരുന്നു ഇവര്‍ വിവാഹിതരായത്. 1925 ഡിസംബര്‍ 11നായിരുന്നു ഇവരുടെ വിവാഹം. ഇരുവരും തങ്ങളുടെ പിറന്നാള്‍ കഴിഞ്ഞ ദിവസം ലണ്ടനില്‍ ആഘോഷിച്ചു. കരം ചന്ദിന് 109 വയസായ അന്ന് തന്നെയാണ് ഭാര്യയ്ക്കും 102 വയസ് തികഞ്ഞത്. ഇവര്‍ക്ക് ശേഷം ഇപ്പോള്‍ നാല് തലമുറകള്‍ ഉണ്ട്. മാര്‍ഗരറ്റ് താച്ചര്‍ ജനിച്ച ദിവസവും സ്റ്റാന്‍ലി ബാള്‍ഡ്വിന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായ ദിവസം തന്നെയായിരുന്നു ഇവര്‍ വിവാഹിതരായത്.

പ്രായമിത്രയായെങ്കിലും നല്ല ആരോഗ്യമുള്ളവരായാണ് ഇവര്‍ ഇരിക്കുന്നത്. മില്‍ വര്‍ക്കറായി വിരമിച്ച കരം ചന്ദ് എല്ലാ ദിവസവും രാത്രയിലെ ഭക്ഷണത്തിന് മുമ്പ് ഒരു സിഗരറ്റ് വലിക്കും. ആഴ്ച്ചയില്‍ മൂന്നോ നാലോ തവണ ബ്രാന്‍ഡിയോ വിസ്‌കിയോ കുടിക്കുകയും ചെയ്യും.

Top