മലയാളസിനിമയിലെ കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് വിജയം സ്വന്തമാക്കിയ ചിത്രമായിരുന്നു അഞ്ജലി മേനോനും യുവതാരങ്ങളും ഒന്നിച്ച ബാംഗ്ലൂര്‍ ഡേയ്സ്.. ചിത്രം ആരാധകര്‍ ഏറ്റെടുത്തതോടെ സിനിമ അന്യഭാഷകളിലേക്കും മൊഴിമാറ്റുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. തമിഴിന്റെയും തെലുങ്കിന്റെയും റിമേക്കുകളുടെ ജോലികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അക്കൂട്ടത്തില്‍ ഏറ്റവും പുതിയ വാര്‍ത്തയാണ് ബാംഗ്ലൂര്‍ ഡേയ്സ് തമിഴ് പതിപ്പില്‍ ഇനി റായ് ലക്ഷ്മിയേയും കണ്ടേക്കാം.
കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ പൂജ കഴിഞ്ഞത്. ഫഹദ് ഫാസിലിന്റെ വേഷത്തില്‍ റാണ ഗുപ്തയും നസ്റിയയുടെ വേഷത്തില്‍ ശ്രീദിവ്യയും എത്തുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ വേഷത്തില്‍ ആര്യയും നിവിന്‍ പോളിയുടെ വേഷത്തില്‍ ബോബി സിന്‍ഹയുമാണ് എത്തുന്നത്. ആര് ജെ സെറയായി പാര്‍വ്വതി തന്നെ അഭിനയിക്കും. മറ്റു വേഷങ്ങളില്‍ നിത്യ മേനോന്റെ നടാഷ ഫ്രാന്‍സിസ് എന്ന കഥാപാത്രത്തെ നിത്യ തന്നെ അവതരിപ്പിക്കുമെന്നു വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇഷ തല്‍വാറിന്റെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ലായിരുന്നു. ഇഷയുടെ വേഷത്തില്‍ റായി ലക്ഷ്മി എന്ന ലക്ഷ്മി റായി എത്തുമെന്നാണ് ഒടുവില്‍ കേള്‍ക്കുന്നത്. നിവിന്‍ പോളിയെ പറ്റിയ്ക്കുന്ന കാമുകിയുടെ വേഷമാണ് ഇഷ അവതരിപ്പിച്ചിരുന്നത്. അതേ സമയം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്നും അറിയുന്നു.