ഇസ്രയേല്‍ സൈനികരുടെ വെടിയേറ്റ് പലസ്തിന്‍ യുവാവ് കൊല്ലപ്പെട്ടു

രാഹ്മള്ള: വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ സൈനികരുടെ വെടിയേറ്റ് പലസ്തീന്‍ യുവാവ് മരിച്ചു. വെടിവയ്പില്‍ ഒരു പലസ്തീന്‍ ബാലന് പരിക്കേല്‍ക്കുകയും ചെയ്തു.

ഇസ്രയേല്‍ സൈന്യം റോഡ് ബ്ലോക്ക് ചെയ്തത് പലസ്തീന്‍ യുവാക്കള്‍ മാറ്റാന്‍ ശ്രമിച്ചപ്പോഴാണ് വെടിവയ്പ് ഉണ്ടായത്. പരിക്കേറ്റയാളുടെ നില ഗുരുതരമാണ്.

Top