ഉണ്ണിയാടന്റെ രാജി: മന്ത്രിസഭായോഗത്തിനുശേഷം തീരുമാനമെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്റെ രാജിയില്‍ തീരുമാനം മന്ത്രിസഭായോഗത്തിനു ശേഷമെന്നു മുഖ്യമന്ത്രി. തിരുവനന്തപുരത്തെ മാണിയുടെ ഔദ്യോഗിക വസതിയിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഉമ്മന്‍ ചാണ്ടിയെ കൂടാതെ മന്ത്രിമാരായ കെ. ബാബുവും, കെ.പി. മോഹനനും മാണിയുമായി കൂടിക്കാഴ്ച നടത്തി. ബിജു രമേശിന്റെ ആരോപണങ്ങളില്‍ ഭയമില്ലെന്ന് മന്ത്രി കെ.ബാബു പറഞ്ഞു . നിയമപോരാട്ടം തുടരും . മാണിയെ കാണാന്‍ വന്നത് വ്യക്തിപരമെന്നും ബാബു പറഞ്ഞു.

Top