ഉത്തമവില്ലന്റെ ട്രെയിലര്‍ പുറത്തിറങ്ങി

കമല്‍ഹാസന്‍ ചിത്രം ഉത്തമവില്ലന്റെ ട്രെയിലര്‍ പുറത്തിറങ്ങി. വാര്‍ധക്യം കീഴടക്കുന്ന സൂപ്പര്‍ താരത്തിന്റെ കഥ പറയുകയാണ് ചിത്രം. എട്ടാം നൂറ്റാണ്ടിലെ നാടക നടനും 21ം നൂറ്റാണ്ടിലെ സൂപ്പര്‍ താരവുമായി കമല്‍ഹാസന്‍ മുഖ്യ വേഷത്തില്‍ അഭിനയിക്കുന്നു.

രമേഷ് അരവിന്ദ് ആണ് ഉത്തമവില്ലന്‍ സംവിധാനം ചെയ്യുന്നത്. കമല്‍ഹാസന്റെ കഥയ്ക്ക  ക്രേസി മോഹന്‍ തിരക്കഥ രചിച്ചിരിക്കുന്നു.

ജയറാം, ആന്‍ഡ്രിയ, പൂജ കുമാര്‍, സംവിധായകന്‍ കെ .ബാലചന്ദര്‍, ആനന്ദ് മഹാദേവന്‍, ഉര്‍വശി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Top