അലഹബാദ്: ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രണ്ട് യുവാക്കള്‍ കൂട്ടമാനഭംഗത്തിനിരയാക്കി. യുപിയിലെ പ്രതാപ്ഗട്ടില് വ്യാഴാഴ്ചയായിരുന്നു സംഭവം. 12 വയസുകാരിയായ പെണ്‍കുട്ടി ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കുവാന്‍ പോകുമ്പോഴാണ് പീഡനത്തിനിരയായത്. യുവാക്കള്‍ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു.