ലക്നൗ: ആറു വയസുകാരിയെ മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ മഹോളി ഏരിയയിലെ ബദ്ദാപുര് ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.
കഴിഞ്ഞ ദിവസം രാത്രി മുതല്‍ പെണ്‍കുട്ടിയ കാണാനില്ലായിരുന്നു. ഇന്നു രാവിലെയാണ് കുട്ടിയുടെ മൃതദേഹം പറമ്പില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.