ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ കൊടും തണുപ്പുമൂലം എട്ട് മരണം. കിഴക്കന്‍ യു.പിയിലെ ഖാസിപുര്‍, വാരണാസി, അസംഗഡ്, ബല്ലില, സോനെഭദ്ര എന്നിവിടങ്ങളിലാണ് മരണം. തലസ്ഥാന നഗരം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ രാവിലെ കനത്ത മൂടല്‍മഞ്ഞാണ്. ഇതുമൂലം സ്കൂളുകളുടെ സമയം പുന:ക്രമീകരിച്ചിട്ടുണ്ട്.