ഉത്തര്‍പ്രദേശില്‍ പന്നിപ്പനി മരണം 16 ആയി

ലക്‌നോ: ഉത്തര്‍പ്രദേശില്‍ പന്നിപ്പനിയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 16 ആയി. ഏറ്റവും ഒടുവില്‍ ഒരു കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പടെ രണ്ടു പേര്‍ കൂടി മരിച്ചു. കപൂര്‍ ചന്ദ്ര സോംങ്കര്‍ എന്ന നേതാവാണ് ബുധനാഴ്ച മരിച്ചത്.

യുപിയില്‍ 55 പേര്‍ക്ക് കൂടി പന്നിപ്പനി പുതിയതായി സ്ഥിരീകരിച്ചുവെന്നാണ് കണക്കുകള്‍. ഇതോടെ അസുഖബാധിതരുടെ എണ്ണം 608 ആയി ഉയര്‍ന്നു. സംസ്ഥാനത്തെ പല ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പന്നിപ്പനി പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതേതുടര്‍ന്ന് ചില വിദ്യാഭ്യസ സ്ഥാപനങ്ങള്‍ അടച്ചിട്ടു.

Top